രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 33പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും പട്ടികയിലുണ്ട്.

സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്ന് ഗെഹ്ലോട്ട് ജനവിധി തേടും. സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മത്സരിക്കും. ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ചേര്‍ന്ന് താത്കാലികമായി ശമിപ്പിച്ചിട്ടുണ്ട്.

ALSO READ: സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 83 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങിടയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. ബിജെപി സ്ഥാനാര്‍ത്ഥുി പട്ടികയില്‍ വസുന്ധരാ രാജെയും ഉള്‍പ്പെട്ടു. ജാൽറപാടൻ മണ്ഡലത്തിൽ നിന്ന് വസുന്ധരാ രാജെ ജനവിധി തേടും.

നവംബര്‍ 25 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.

ALSO READ: പുത്തന്‍ ഫീച്ചറുകള്‍, പുത്തന്‍ അനുഭവം: നാടോടുമ്പോള്‍ നടുവേ ഓടാന്‍ ബുള്ളറ്റ് 350

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News