രാജസ്ഥാനത്തിലെ കോട്ട്പുട്ലിയിൽ കുഴൽക്കിണറ്റിൽ വീണ മൂന്ന് വയസുകാരിക്കായുള്ള രക്ഷാപ്രവർത്തനം അഞ്ച്ദിവസം പിന്നിട്ടു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
കുഴൽക്കിണറ്റിൽ 150 അടി താഴ്ചയിലാണ് കുട്ടി നിലവിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയുമായി ആശയ വിനിമയം നടത്താൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കനത്ത മഴയെ തുടർന്ന് മണ്ണടക്കം നനഞ്ഞതിനാൽ രക്ഷാപ്രവർത്തനനത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ നിലവിൽ കഴിയുന്നില്ല എന്നാണ് വിവരം.
ALSO READ; ചാട്ടവാറടിയുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ; ലക്ഷ്യം ഡിഎംകെ സർക്കാരിന്റെ പതനം
മൂന്ന് വയസ്സുകാരിയായ ചേതനയാണ് അഞ്ച് ദിവസം മുൻപ് ആണ് കുഴൽക്കിണറ്റിൽ വീണത്. അച്ഛന്റെ കയ്യിലിരുന്ന കുട്ടി അബദ്ധത്തിൽ കുഴൽക്കിണറ്റിലേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ കുഞ്ഞിന്റെ പിതാവ് വിവരം പൊലീസിനെ അടക്കം അറിയിക്കുകയും രക്ഷാപ്രവർത്തനം തുടങ്ങുകയുമായിരുന്നു. ഓക്സിജൻ അടക്കം ആദ്യഘട്ടത്തിൽ നൽകിയിരുനിന്നു.
കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് പൈപ്പടക്കം അതിലേക്ക് കടത്തിവിട്ടുള്ള രീതിയായിരുന്നു നടപ്പിലാക്കിയത്.എന്നാൽ മഴ മൂലം മണ്ണിനടക്കം ഇളക്കം സംഭവിച്ചതോടെ കുഴി എടുക്കുന്നതിലടക്കം ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതേസമയം തങ്ങളാൽ കഴിയും വിധം രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നാണ് എൻഡിആർഎഫ് സംഘം അടക്കം പറഞ്ഞിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here