ഹാവൂ, ആശ്വാസം; രാജസ്ഥാനില്‍ പത്ത് ദിവസം കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി

rajasthan-borewell-rescue-chetna

10 ദിവസം മുമ്പ് രാജസ്ഥാനിലെ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ ഒടുവില്‍ രക്ഷപ്പെടുത്തി. കോട്പുത്‌ലിയിലാണ് സംഭവം. കുട്ടിയെ ഉടനെ ചികിത്സയ്ക്ക് വേണ്ടി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി നിരീക്ഷണത്തില്‍ തുടരും. കോട്പുത്ലിയിലെ കിരാത്പുര ഗ്രാമത്തിലെ ബദിയാലി കി ധനിയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ചേതന എന്ന കുട്ടി വീണത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്നോടിയായി കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണെന്ന വാർത്തകളുണ്ടായിരുന്നു.

Read Also: വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് കെയർ ഫോർ മുംബൈയെ ക്ഷണിച്ചു

മൂന്ന് ദിവസം മുമ്പ്, മധ്യപ്രദേശിലെ ഗുണാ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ 10 വയസ്സുകാരനെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തിയിരുന്നു. ഗുണാ ജില്ലാ ആസ്ഥാനത്തു നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പിപ്ലിയാ ഗ്രാമത്തില്‍ ആയിരുന്നു അപകടം നടന്നത്. പ്രദേശത്തെ സുമിത് മീന എന്ന ബാലനാണ് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറിലേക്ക് അബദ്ധത്തില്‍ വീണത്. കുട്ടി കുഴല്‍ കിണറിന്റെ 39 അടി താഴ്ചയിലായിരുന്നു പതിച്ചിരുന്നതെങ്കിലും ഏറെ ശ്രമകരമായ ദൌത്യത്തിലൂടെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News