രാജസ്ഥാനിൽ ബസ് ടെമ്പോയിലിടിച്ച് അപകടം; 11 പേർ മരിച്ചു

accident

രാജസ്ഥാനിൽ ബസ് ടെമ്പോയുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. സുനിപൂർ ജില്ലയിൽ ദേശീയ പാത 11 ബിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. സ്ലീപ്പർ കോച്ച് ബസ് ടെമ്പോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്.

ALSO READ; അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ALSO READ; വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘംമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകട കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മാർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY; 11 KILLED INCLUDING 8 CHILDREN KILLED IN BUS ACCIDENT IN RAJASTHAN

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News