രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ വിമര്‍ശിച്ച മന്ത്രിയെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റേതാണ് നടപടി. ഗ്രാമവികസന മന്ത്രി രാജേന്ദ്ര ഗുധയെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. മണിപ്പൂരിലെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് സ്വന്തം സംസ്ഥാനത്തേക്ക് നോക്കണമെന്നായിരുന്നു രാജേന്ദ്ര ഗുധ പറഞ്ഞത്.
‘സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവെന്നതാണ് വാസ്തവം. മണിപ്പൂര്‍ വിഷയം ഉന്നയിക്കുന്നതിന് മുമ്പ് നമ്മള്‍ ആത്മപരിശോധന നടത്തണം.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അശോക് ഗെഹ്‌ലോട്ടിന്റെ നിര്‍ദേശ പ്രകാരമാണ് പുറത്താക്കല്‍ നടപടിയെന്നും ഗവര്‍ണര്‍ നിര്‍ദേശം അംഗീകരിച്ചെന്നും രാജ്ഭവന്‍ അറിയിച്ചു. സംസ്ഥാന നിയമസഭയില്‍ രാജസ്ഥാന്‍ മിനിമം വരുമാന ഗ്യാരന്റി ബില്ല് 2023-ന്റെ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മണിപ്പൂരിലെ പ്രതിസന്ധി ഉന്നയിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്നായിരുന്നു ഗുധ പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here