ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ നടത്തിയ ബിജെപി രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെല്ലാം ജയ്പൂരില്‍ നിയസഭാകക്ഷി യോഗങ്ങള്‍ക്കായി വൈകിട്ട് 4 മണിയോടെ ഒത്തുചേരും. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയപ്പോള്‍ രണ്ടു തവണ മുഖ്യമന്ത്രിയായ വസുന്ധരരാജേയായിരിക്കാം രാജസ്ഥാനില്‍ മുഖ്യമന്ത്രിയെന്ന ആഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും നടന്ന പോലെ തലമുറ മാറ്റം ഉണ്ടാവുമോ എന്നാണ് സംശയം ഉയരുന്നത്.
ALSO READ:l “ശബരിമലയിലെ തിരക്ക് സ്വാഭാവികം, അതിനെ ചിലർ വിവാദമാക്കുന്നു”: മന്ത്രി കെ രാധാകൃഷ്ണൻ
ബിജെപി കേന്ദ്ര നിരീക്ഷകരായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ, ദേശീയ വൈസ് പ്രസിഡന്റ് സരോജ് പാണ്ടേ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിയുടെ ആസ്ഥാനത്താണ് യോഗം ചേരുന്നത്. എല്ലാ എംഎല്‍എമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ ഭജന്‍ലാല്‍ ശര്‍മ വ്യക്തമാക്കി.
200 അംഗ നിയമസഭയില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗുര്‍മീത് സിംഗ് കൂനറിന്റെ മരണത്തെ തുടര്‍ന്ന്് കരണ്‍പൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വസുന്ധരരാജേയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നില്ല. പാര്‍ട്ടി നേതാക്കന്മാരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചരണം.
ALSO READ: യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; സുഹൃത്ത് ഉൾപ്പെടെ നാല് പേര് പിടിയിൽ
അതേസമയം ഇപ്പോഴും മുഖ്യമന്ത്രിയാകാന്‍ സാധ്യത കൂടുതല്‍ വസുന്ധരരാജേയ്ക്ക് തന്നെ കല്‍പ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം തന്നെ അര്‍ജുന്‍ രാം മേഘ്വാള്‍, ഗജേന്ദ്രസിംഗ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരുടെ സാധ്യതയും തള്ളികളയാനാവില്ല. ഒപ്പം തന്നെ ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നുള്ള ദിയാ കുമാരി, സംസ്ഥാനയൂണിറ്റ് മേധാവി സിപി ജോഷി, മുതിര്‍ന്ന നേതാവ് കിരോദി ലാല്‍ മീന എന്നവരുടെ പേരും പട്ടികയിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here