മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഛത്തീസ്ഗഡില്‍ മാത്രമാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ ഇപ്പോഴും മുഖ്യമന്ത്രി ആരായിരിക്കും എന്ന് തീരുമാനിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി സംസ്ഥാനത്ത് അവസാനമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ വസുന്ധരരാജേയായിരുന്നു മുഖ്യമന്ത്രി.
ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വൈകിയതോടെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ പുതിയ എംഎല്‍എമാരും മുന്‍ എംഎല്‍എമാരും ജയ്പൂരിലെ വസുന്ധരരാജയുടെ വീട്ടില്‍ എത്തിയിരിക്കുകയാണ്. 199 സീറ്റില്‍ 115 സീറ്റുകള്‍ നേടിയാണ് രാജസ്ഥാനില്‍ ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന് 69 സീറ്റുകളാണ് ലഭിച്ചത്.
ALSO READ: ശബരിമലയിലെ ദര്‍ശന സമയം ഒരുമണിക്കൂര്‍ നീട്ടി
നിലവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ബാബാ ബാലക് നാഥിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. ഇതിനൊപ്പം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ദിയാ കുമാരി എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം അധികാരം ഒഴിയുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ബിജെപിയിലെ സ്വരചേര്‍ച്ച ഇല്ലായ്മയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതിന് പിന്നിലെന്ന് വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here