രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി

ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും കേന്ദ്ര മന്ത്രിമാരെയും തഴഞ്ഞു കൊണ്ടാണ് ആദ്യ തവണ എം എല്‍ എയായ ഭജന്‍ ലാല്‍ ശര്‍മ മുഖ്യമന്ത്രിയാവുന്നത്.

Also Read : കേന്ദ്രത്തിന്റെ ധനക്കമ്മി; അനുവദനീയമായതിന്റെ ഇരട്ടിയിലധികം എന്നു സമ്മതിച്ച് കേന്ദ്രം

ജയ്പൂരില്‍ നടന്ന ബി ജെ പി നിയമസഭ കക്ഷി യോഗത്തിലാണ് സാംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആര്‍ എസ് എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഭജന്‍ ലാല്‍ ദീര്‍ഘകാലം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞു കൊണ്ടാണ് ആദ്യ തവണ എം എല്‍ എ യായ ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള ഭജന്‍ ലാലിന് സാമുദായിക സമവാക്യങ്ങളും ഗുണകരമായി. മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ വസുദേവ് ദേവ്‌നാനി നിയമസഭാ സ്പീക്കറാകും.

Also Read : വസുന്ധര രാജേയെ തഴഞ്ഞു; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവരാകും ഉപമുഖ്യമന്ത്രിമാര്‍. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി വിജയിച്ച മൂന്നു സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിച്ച ബി ജെ പിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News