രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത് ഹൈക്കമാന്‍ഡ്. സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുവാൻ ആയി ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും.
രാഹുൽ ഗാന്ധി, കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് ദോട്ടസാര എന്നിവരും ചർച്ചയുടെ ഭാഗമാകും.സംസ്ഥാനത്ത് കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്നാണ് ഹൈക്കമാന്‍റിന്‍റെ വിലയിരുത്തൽ.
മുൻ സർക്കാർ നടത്തിയ അഴിമതി ഗെഹ്ലോട്ട് സർക്കാർ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നടത്തിയ ജനസംഘർഷ് യാത്ര കോൺഗ്രസ് ദേശീയ നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here