രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ലഡു വിതരണം; ഭരണം നേടാന്‍ ബിജെപി

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വാസത്തെ കാറ്റില്‍പറത്തില്‍ വ്യക്തമായ ലീഡിലേക്ക് കുതിക്കുകയാണ് ബിജെപി. 199 സീറ്റുകളില്‍ 107 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍, 77 സീറ്റുകളില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.

ALSO READ: തെലങ്കാനയില്‍ പോസ്റ്റല്‍ ബാലറ്റ് പെട്ടി പൊട്ടിച്ച നിലയില്‍; തര്‍ക്കം

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും എന്നാല്‍ ബിജെപിയുടെ ജാതികാര്‍ഡ് വിജയിച്ചാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ 38.77 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട് ശതമാനം. കോണ്‍ഗ്രസിന് അത് 39.30 ശതമാനമായിരുന്നു.

ALSO READ: വല്ലാതെ വിയര്‍ക്കുന്നതായിരുന്നു ആദ്യ ലക്ഷണം; തിരക്കുകള്‍ക്ക് ഇടയില്‍ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല’: മഞ്ജു പത്രോസ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ 40 വിമതര്‍ വീതമാണ് മത്സരിക്കുന്നത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും രാജസ്ഥാനില്‍ ബിജെപിക്കാണ് വിജയമെന്ന് പ്രവചിച്ചപ്പോള്‍ മൂന്നു എക്‌സിറ്റ് പോളുകള്‍ രാജസ്ഥാനില്‍ ഭരണതുടര്‍ച്ചയാണ് പ്രവചിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ലഡു വിതരണം തുടങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവ് സിപി ജോഷി ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News