രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയില്‍ ചേർന്നു

രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയില്‍ നിന്നും മഹേന്ദ്രജിത്ത് മാളവ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബന്‍സ്വാര ജില്ലയിലെ ബാഗിഡോര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.നാല് തവണയായി എംഎല്‍എയായ മഹേന്ദ്രജിത്ത് മുന്‍ സംസ്ഥാന മന്ത്രികൂടിയാണ്.

ALSO READ: ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ

മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കൂടിയായിരുന്നു. കുറച്ചുനാളായി കോണ്‍ഗ്രസില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു മഹേന്ദ്രജിത്ത് മാളവ്യ. സോണിയാഗാന്ധി ജയ്പുരില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ മഹേന്ദ്രജിത്തിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തെക്കന്‍ രാജസ്ഥാനിലെ ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നിലയില്‍ മഹേന്ദ്രജിത്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കാനായത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ALSO READ: വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ വന്‍കുറവ് !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News