രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ഖജാന്‍ജിയായ സീതാറാം അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് ഖജാന്‍ജിയായ സീതാറാം അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സീതാറാം അഗര്‍വാളും അനുയായികളും ബിജെപിയില്‍ ചേര്‍ന്നത്.

Also Read : കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന പരാതി ; മലയാളിക്കെതിരായ കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയ്പൂരിലെ വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സീതാറാം അഗര്‍വാള്‍. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിയാ കുമാരിയോട് പരാജയപ്പെടുകയായിരുന്നു.

ഉപമുഖ്യമന്ത്രി കൂടിയായ ദിയാ കുമാരിയെ പുകഴ്ത്തിയ സീതാറാം അഗര്‍വാള്‍ ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥയോടെയും ഉത്തരവാദിത്വത്തോടും കൂടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News