പതിനെട്ടാം ലോക്‌സഭയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി കര്‍ഷക നേതാവും സിപിഐഎം എംപിയുമായ അമ്രാ റാം. മോദി സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരായ പ്രതീകാത്മക പ്രതിഷേധം എന്ന നിലയിലായിരുന്നു രാജസ്ഥാനിലെ സിക്കാര്‍ എംപിയായ അമ്രാ റാമിന്റെ വരവ്. പാര്‍ലമെന്റ് ഗേറ്റിന് സമീപം പോലീസ് തടഞ്ഞതോടെ, ബാക്കി ദൂരം കാല്‍നടയായാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. രാജസ്ഥാനിലെ സിക്കാര്‍ മണ്ഡലത്തിലെ സിപിഐഎം എംപി അമ്രാ റാമിന്റെ പാര്‍ലമെന്റിലേക്കുളള ആദ്യവരവ് മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടിയായി മാറി.
Also Read: ദേശീയപാത നിര്‍മാണത്തിനുള്ള ഒമ്പത് ലക്ഷം രൂപയുടെ കമ്പികള്‍ മോഷ്ടിച്ചു; 5 അസം സ്വദേശികള്‍ പിടിയില്‍
പാര്‍ലമെന്റിലേക്ക് ട്രാക്ടറിലായിരുന്നു കര്‍ഷക നേതാവ് കൂടിയായ എംപിയുടെ വരവ്. പാര്‍ലമെന്റ് ഗേറ്റിലെത്തിയ എംപിയെ പൊലീസ് തടഞ്ഞു. ട്രാക്ടറില്‍ പാര്‍ലമെന്റ് വളപ്പിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നീട് ട്രാക്ടറില്‍ നിന്നിറങ്ങിയ എംപി കാല്‍നടയായാണ് ലോക്‌സഭയില്‍ എത്തിയത്. സിക്കാര്‍ മണ്ഡലത്തില്‍ രണ്ട് തവണകളായി സിറ്റിംഗ് എംപിയായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുമേദാനന്ദ സരസ്വതിയെ 72896 വോട്ടിന് പരാജയപ്പെടുത്തിയാണ് 72കാരനായ അമ്രാ റാം ലോക്‌സഭയിലെത്തുന്നത്.
Also Read: കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു: മന്ത്രി പി പ്രസാദ്
രാജസ്ഥാനിലെ കര്‍ഷക പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും മുഖമായ അമ്രാ റാം മുമ്പ് നാല് തവണ എംഎല്‍എയായി. അഖിലേന്ത്യാ കിസാന്‍ സഭ മുന്‍ പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമാണ്. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും രാജസ്ഥാനിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം ബിജെപിക്കെതിരായ കര്‍ഷക പ്രതിഷേധങ്ങളിലെ നേതൃനിരയില്‍ പ്രമുഖനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here