ക്ഷേത്രപൂജാരി മയക്കുമരുന്ന് നല്‍കി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; സംഭവം രാജസ്ഥാനിൽ

stop rape

രാജസ്ഥാനില്‍ ക്ഷേത്രപൂജാരി മയക്കുമരുന്ന് നല്‍കി ഒന്നിലധികം തവണ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യോഗേഷ് എന്ന പൂജാരിക്കെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ വിദ്യാർത്ഥിനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ മധുര പലഹാരങ്ങള്‍ നല്‍കി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. അതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

Also read:സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത 200 ഓളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം ആസാമിൽ

ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രസാദത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ്. കഴിഞ്ഞ ഏപ്രില്‍ 12ന് കോളേജില്‍ നിന്ന് വിദ്യാർത്ഥിനി മടങ്ങവേ ഇയാള്‍ റോഡില്‍ വെച്ച് കാണുകയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയുമായിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയ്ക്ക് ഇയാള്‍ പ്രസാദം നല്‍കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Also read:‘എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കും’; ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍

പൂജാരി തന്നെ മൂന്ന് തവണ ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. മയക്കുമരുന്നതിന്റെ സാന്നിധ്യം ശരീരത്തിലുള്ളതിനാല്‍ എതിര്‍ക്കാനായില്ലെന്നുമാണ് പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇത് ഉപയോഗിച്ചാണ് ക്ഷേത്ര പൂജാരി ഭീഷണി ഉയര്‍ത്തിയതെന്നുമാണ് പെണ്‍കുട്ടി പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗ് നഗര്‍ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News