നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനില്‍ ജാതി സെന്‍സസ് നീക്കവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന് നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാന്‍ ജാതി സര്‍വേ സുപ്രധാനമാണെന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചിരുന്നു. ജാതി സെന്‍സസ് ചര്‍ച്ചയാക്കി ബിജെപിയെ പ്രതിരോധത്തിലാക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്ഥാവന . രാജസ്ഥാന്‍ , മധ്യപ്രദേശ് , ഛത്തീസ്ഗഢ് , തെലങ്കാന , മിസോറാം എന്നിങ്ങനെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 5 സംസ്ഥാനങ്ങളിലും ജാതി സെന്‍സസ്, വനിത സംവരണത്തിലെ ഒബിസി ഉപസംവരണം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണ വിഷയം.
Also Read : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു
ബീഹാര്‍ മാതൃകയില്‍ രാജസ്ഥാനിലും ജാതി സെന്‍സസ് നടപ്പാക്കും എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ തന്ത്രം പ്രകടമാക്കുന്നതാണ്. ജാതി സെന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ട് നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജാതി തിരിച്ചുള്ള സാഹചര്യം എന്താണെന്ന് അറിയുമ്പോള്‍ മാത്രമേ സാമൂഹിക സുരക്ഷ കാത്യമായി നടപ്പിലാക്കാന്‍ കഴിയൂ. ഓരോ ജാതിക്കും എത്ര ജനസംഖ്യയുണ്ടെന്ന് അറിയുമ്പോള്‍, അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാം എന്നും അശോക് ഗെഹ്ലോട്ട് പറയുന്നു.
റായ്പുരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ജാതി സെന്‍സസുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.
കോണ്‍ഗ്രസും ആര്‍ജെഡിയും ജെ.ഡി.യുവും ഇടത് പാര്‍ട്ടികളും ഭാഗമായ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജാതി സെന്‍സസ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്താനാണ് പാര്‍ട്ടി നീക്കം. ഛത്തീസ്ഗഡില്‍ ജാതി സെന്‍സസ് നടപ്പാക്കും എന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ജാതി സെന്‍സസ് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന വിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here