ന്റമ്മോ…ഇവന്മാരുടെ കിളിപോയോ? തലകീഴായി മറിഞ്ഞ് എസ്‌യുവി, അപകടത്തിൽ നിന്ന് രക്ഷപെട്ട യുവാക്കൾ ആദ്യം ചോദിച്ചത് ചായ

RAJASTHAN ACCIDENT

രാജസ്ഥാനിലെ നഗൌരിൽ ഉണ്ടായ കാർ അപകടത്തിൽ
നിന്നും അഞ്ച് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ബിക്കാനീർ റോഡിൽ ഡിസംബർ 20നാണ് അപകടം ഉണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എട്ടിലധികം തവണയാണ് എസ്‌യുവി തലകീഴായി മറിഞ്ഞത്. നഗൌരിലെ ഒരു കാർ ഷോറൂമിന്റെ മുന്നിലായിരുന്നു അപകടം.

എന്നാൽ അപകട ശേഷം കാറിൽ നിന്നിറങ്ങി വന്നവരുടെ ചോദ്യം കേട്ട് കാർ ഷോറൂമിൽ ഉണ്ടായിരുന്നവർ ഞെട്ടി. അപകട വിവരത്തെയോ, പരുക്കിനെയോ പറ്റി പറയാതെ ഒരു ഗ്ലാസ്സ് ചായ തരുമോ എന്നായിരുന്നു ഇവരുടെ ചോദ്യം.

ALSO READ; അമ്പോ..പൊളി ടേസ്റ്റ്; ഞായറാഴ്ച ഒരു തട്ടുകട സ്റ്റൈൽ ചിക്കൻ പെരട്ടായാലോ

അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ ആഘാതം വലുതാണെങ്കിലും ആർക്കും പരുക്ക് പറ്റാഞ്ഞത് ഭാഗ്യമായി.നഗൌരിൽ നിന്നും ബിക്കാനിറിലേക്കുള്ള യാത്രയിലായിരുന്നു യുവാക്കൾ എന്നാണ് വിവരം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിൻ്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News