കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് രാജസ്ഥാന്‍ സ്വദേശിക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അശോക് കുമാര്‍ (31) ആണ് മരിച്ചത്. പുലര്‍ച്ചെ വരാവല്‍ – തിരുവനന്തപുരം എക്‌സ്പ്രസ്സ് ട്രെയിനിന്‍ നിന്നിറങ്ങുമ്പോള്‍ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് ട്രയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിക്കുകയായിരുന്നു. ചാത്തന്നൂര്‍ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ.
News Summery | A native of Rajasthan died after falling onto the tracks while jumping off a train in Kollam.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here