റണ്ണൗട്ടില്‍ രോഷാകുലനായി, രാജസ്ഥാന്‍ താരം ജോസ് ബട്ലര്‍ക്ക് പിഴ ശിക്ഷ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസും തമ്മിലുള്ള പോരാട്ടത്തിലല്‍ റണ്ണൗട്ടായി മടങ്ങിയ രാജസ്ഥാന്‍ താരം ജോസ് ബട്ലര്‍ക്ക് പിഴ ശിക്ഷയും. ഫീയസിന്റെ പത്ത് ശതമാനം ബട്ലര്‍ പിഴയൊടുക്കണം

കൊല്‍ക്കത്തയ്ക്കെതിരെ താരം റണ്ണൗട്ടായിനിരാശനായി മടങ്ങുമ്പോള്‍ രോഷം പിടിച്ചു നിര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ അതിന്റെ അസ്വസ്ഥത ബട്ലര്‍ പ്രകടിപ്പിച്ചു. ഇത്തരംപ്രകടനങ്ങള്‍ കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് ഐപിഎല്‍ അച്ചടക്ക സമിതി വിലയിരുത്തി. താരം ഐപിഎല്ലിലെ അച്ചടക്ക നിബന്ധനയിലെ 2.2 ആര്‍ട്ടിക്കിള്‍ ലംഘിച്ചതായി കണ്ടെത്തി. ലെവല്‍ വണ്‍ കുറ്റം ബട്ലര്‍ക്ക് നേരെ ചുമത്തി. മൂന്ന് പന്തില്‍ പൂജ്യം റണ്‍സുമായാണ് ബട്ലര്‍ മടങ്ങിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഒറ്റ വിക്കറ്റാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ വിജയം സ്വന്തമാക്കിയ പോരാട്ടത്തില്‍ നഷ്ടമായത്.

രണ്ടാം ഓവറിലെ നാലാം പന്തിലാണ് ബട്ലര്‍ പുറത്തായത്. ഈ പന്ത് തട്ടിയിട്ട ശേഷം ബട്ലര്‍ ക്രീസില്‍ നില്‍ക്കുകയായിരുന്നു. ബട്ലറുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ അപ്പോഴേയ്ക്കും യശസ്വി ജയ്സ്വാള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്നു ഓടി പകുതി പിന്നിട്ടിരുന്നു. അല്‍പ്പം വൈകിയായിരുന്നു ബട്ലര്‍ ഓടാന്‍ തുടങ്ങിയത്. പക്ഷേ റണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൊല്‍ക്കത്ത താരം ആന്ദ്ര റസ്സലിന്റെ നേരിട്ടുള്ള ഏറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ റണ്ണൗട്ടായി. ഇതോടെയാണ് ബട്ലര്‍ അസ്വസ്ഥനായി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News