മോനു മനേസറിനെ ഇനിയും പിടികൂടാനാവാതെ രാജസ്ഥാൻ പൊലീസ്

മോനു മനേസറിനെ പിടികൂടാനാവാതെ രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ മേവത്ത്‌ മേഖലയിൽനിന്ന്‌ ജുനൈദ്‌, നസീർ എന്നീ യുവാക്കളെ സംഘപരിവാറിന്റെ പശുസംരക്ഷണ സേനക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌. ഇവരെ ഹരിയാനയിലെ ഭിവാനിയിൽ എത്തിച്ചശേഷം വാഹനത്തിലിട്ട്‌ ജീവനോടെ കത്തിക്കുകയായിരുന്നു.

alson read; ഹരിയാനയിലെ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ

മോനു മനേസർ എന്നറിയപ്പെടുന്ന മൊഹിത്‌ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇരുവരെയും കൊലപ്പെടുത്തിയതെന്ന്‌ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ രാജസ്ഥാൻ പൊലീസ്‌ കേസെടുത്തതുപോലും മൂന്നുമാസത്തിനുശേഷം മാത്രമാണ്. കൊലക്കേസ്‌ പ്രതിയായ മോനു മനേസർ ഇപ്പോഴും ഹരിയാനയിലും പരിസരപ്രദേശങ്ങളിലും ഉണ്ടെന്നാണ് സൂചന.

also read; ബീജിങ്ങിൽ കനത്ത മഴയും പ്രളയവും; 21 പേർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News