ഐപിഎല്‍; നായകന്‍ റെഡിയാണ്; രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍ പ്രാക്ടീസ് ആരംഭിച്ചു

ഐപിഎല്‍ സീസണ്‍ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ ബാക്കി നില്‍ക്കെ കേരളത്തില്‍ കഠിന പരിശീലനം ആരംഭിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയാണ് സഞ്ജു ബാറ്റിങ് പ്രാക്ടീസ് തുടങ്ങിവച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പരിശീലനം തുടങ്ങിയത്.

കേരള രഞ്ജി ടീമിലെ ബേസില്‍ തമ്പി, നിധീഷ്, ആനന്ദ് കൃഷ്ണന്‍ തുടങ്ങിയവരും ഗ്രൗണ്ടില്‍ ഉണ്ടാകും. സ്റ്റേഡിയത്തിലെ 11 പിച്ചുകളില്‍ രണ്ടെണ്ണമാണ് സഞ്ജുവിന് ബാറ്റിങ്ങ് പ്രാക്ടീസിനായി ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച പ്രദേശിക ക്രിക്കറ്റ് ക്ലബ്ബുകളിലെ താരങ്ങളാണ് സഞ്ജുവിന് പന്തെറിഞ്ഞു നല്‍കിയത്.

Also Read: ലോക്‌സഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ആദ്യ ഘട്ടത്തിൽ 195 സ്ഥാനാർത്ഥികൾ

സഞ്ജുവിനെ കാണാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു മലപ്പുറത്തെ ആരാധകര്‍. ഈ ദിവസങ്ങളില്‍ രാജസ്ഥാന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ എത്തുന്നവര്‍ക്കായി താല്‍ക്കാലിക പന്തല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News