ഐപിഎല്ലില്‍ ‘ബന്ധാനി’ ജേഴ്സിയുമായി രാജസ്ഥാന്‍; കാരണം ഇതാണ്

ഇത്തവണ ഐപിഎല്‍ മത്സരത്തിന് ഒരുപ്രത്യേകതയോടു കൂടിയാണ് രാജസ്ഥാന്‍ റോയല്‍സ് കളിക്കളത്തിലിറങ്ങുന്നത്. ഏപ്രില്‍ ആറിനു നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തില്‍ പ്രത്യേക പിങ്ക് നിറത്തിലുള്ള ജേഴ്സി അണിഞ്ഞാണ് റോയല്‍സ് കളിക്കുന്നത്.രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജേഴ്സിയണിഞ്ഞ് ടീം കളത്തിലെത്തുന്നത്.

രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള്‍ ചേര്‍ന്നാണ് ജേഴ്സിയുടെ രൂപ കല്‍പ്പന. കടും പിങ്ക് നിറത്തില്‍ ബന്ധാനി പാറ്റേണ്‍ ഡിസൈനുകള്‍ ചേര്‍ത്താണ് ജേഴ്സി. രാജസ്ഥാനിലേയും ഇന്ത്യയിലേയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീക്ഷകളാണ് ജേഴ്സി മുന്നോട്ടു വയ്ക്കുന്നത്.

Also Read: ആഗോള വിപണി വില റബ്ബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം: ജോസ് കെ മാണി

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ ജേഴ്സിയണിഞ്ഞു ഇരിക്കുന്ന ചിത്രം റോയല്‍സ് തങ്ങലുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചേര്‍ത്തിട്ടുണ്ട്. വനിതകള്‍ക്കു സമര്‍പ്പിച്ചുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News