ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള ക്യാച്ചുകള്‍ക്ക് ഒരു കുറവും വരുത്താറില്ല ഐപിഎല്‍ സീസണുകള്‍. എന്നാല്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന്റെ ട്രെന്റ് ബോള്‍ട്ട് എടുത്ത ക്യാച്ച് ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നതായിരുന്നു.ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഒരു പന്തിന് വേണ്ടി മൂന്ന് പേര്‍ ശ്രമിക്കുകയും അതിലൊന്നും പെടാത്ത ഒരു നാലാമന്‍ വന്ന് പന്ത് സുന്ദരമായി കൈയിലാക്കുന്നതുമാണ് ഈ ക്യാച്ചിനെ വേറിട്ടു നിര്‍ത്തുന്നത്. ക്യാച്ചെടുത്ത ആ നാലാമനാണ് ട്രെന്റ് ബോള്‍ട്ട്.
ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മിന്നും വിജയമാണ് നേടിയത്. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ഗുജറാത്തിനെ തകര്‍ത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലും (45) ഡേവിഡ് മില്ലറുമാണ് (46) ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ 19 പന്തുകളില്‍ 28 റണ്‍സും അഭിനവ് മനോഹര്‍ 13 പന്തുകളില്‍ 27 റണ്‍സുമെടുതാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ലക്ഷ്യം കണ്ടു. 32 പന്തില്‍ 60 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു വി സാംസണാണ് രാജസ്ഥാന്റെ വിജയശില്പി. അര്‍ധശതകം നേടിയ ഷിമ്റോണ്‍ ഹെറ്റ്മെയര്‍ (26 പന്തില്‍ 56 റണ്‍സ്) സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും റാഷിദ് ഖന്‍ രണ്ട് വിക്കറ്റും വീഴ്ത്തിയതാണ് ഗുജറാത്ത് ബോളിംഗ് നിരയിലെ മികച്ച പ്രകടനം. ഈ വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍.
ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പിച്ചു. 5 വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം
3⃣ players converge for the catch 😎
4⃣th player takes it 👏
🎥 Safe to say that was one eventful way to scalp the first wicket from @rajasthanroyals!
Follow the match 👉 https://t.co/nvoo5Sl96y #TATAIPL | #GTvRR pic.twitter.com/MwfpztoIZf
— IndianPremierLeague (@IPL) April 16, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here