തകര്‍ച്ചയില്‍ നിന്നും കരകയറി ബാംഗ്ലൂര്‍, രാജസ്ഥാന് വിജയലക്ഷ്യം 190 റണ്‍സ്

ഐപിഎല്ലില്‍ ഫാഫ് ഡുപ്ലെസിയുടേയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ബാറ്റിംഗ് വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മാക്‌സ്‌വെല്‍ 44 പന്തില്‍ 77 റണ്‍സും ഫാഫ് ഡുപ്ലെസി 39 പന്തില്‍ 62 റണ്‍സും അടിച്ചുകൂട്ടി. രണ്ടിന് 12 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ബാഗ്ലൂരിനെ മൂന്നാം വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടിലൂടെയാണ് ഇരുവരും മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

റോയല്‍സിനായി ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. രവിചന്ദ്രന്‍ അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ആറു മത്സരങ്ങളില്‍ നാല് വിജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് ജയങ്ങളുള്ള ആര്‍സിബി ആറു പോയിന്റുമായി ആറാം സ്ഥാനത്തും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News