‘സാറാ അലി ഖാന്‍ ഹോട്ട്’; രാജസ്ഥാൻ താരം റിയാന്‍ പരാഗിന്റെ യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായി, ലൈവ് സ്ട്രീമിങ്ങിനിടെ താരത്തിന് പിണഞ്ഞ അബദ്ധം

ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിനിടെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അബദ്ധത്തില്‍ യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായതോടെ താരം പുലിവാല് പിടിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയായ പരാഗ് കഴിഞ്ഞ ദിവസം നടത്തിയ ഒരു ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു സംഭവം നടന്നത്.

ALSO READ: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു

പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ എന്നിവരുടെ ഹോട്ട് വീഡിയോകള്‍ തിരഞ്ഞത് ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമാവുകയായിരുന്നു. താരത്തിന് അബദ്ധം മനസിലാകും മുൻപ് തന്നെ നിമിഷനേരം കൊണ്ട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഓൺലൈൻ മീഡിയകൾ ഇത് വാർത്തയാക്കുകയുമായിരുന്നു.

ALSO READ: ‘വരാനിരിക്കുന്ന സിനിമയിലും എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്’, ബിരിയാണിയെ വീണ്ടും ചർച്ചയാക്കുന്നവരോട് സജിൻ ബാബു

ലൈവ് സ്ട്രീമിങ്ങിനിടെ പ്ലേ ചെയ്യാനായി പകര്‍പ്പവകാശ രഹിത മ്യൂസിക് തിരയാനാണ് പരാഗ് യൂട്യൂബ് തുറന്നത്. എന്നാൽ സ്‌ക്രീന്‍ മറയ്ക്കാന്‍ താരം മറന്നു പോവുകയായിരുന്നു. ഇതോടെ ലൈവ് കണ്ടിരുന്നവർ ഇത് സ്ക്രീൻഷോട്ട് എടുക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News