സണ്‍റൈസേഴ്‌സിന് 204 റണ്‍സ് വിജയലക്ഷ്യം, സഞ്ജുവിന് അര്‍ദ്ധ സെഞ്ച്വറി

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈരബാദിന് 204 റണ്‍സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത റാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 204റണ്‍സ് നേടി.

ടോസ് നേടിയ സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ഓപ്പണിംഗിനിറങ്ങിയ ജസ്വാളും ജോസ് ബട്‌ലറും സണ്‍റൈസേഴ്‌സ് ബൗളിംഗ് നിരയെ തുടക്കം മുതല്‍ കടന്നാക്രമിച്ചു. ആറാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ബട്‌ലര്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 85 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 22 പന്തില്‍ 7 ഫോറും 3 സ്‌കസറുമടക്കം 54 റണ്‍സ് നേടിയായിരുന്നു ബട്‌ലറുടെ മടക്കം.

ഫസ്റ്റ് ഡൗണായി ബാറ്റിംഗിനെത്തിയ സഞ്ജു സാംസണും തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. പതിമൂന്നാം ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെ ജസ്വാളിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. 37 പന്തില്‍ 9 ബൗണ്ടറികളുടെ സഹായത്തോടെ 54 റണ്‍സ് നേടിയാണ് ജസ്വാള്‍ പുറത്തായത്. തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കലിന് പക്ഷെ നിലയുറപ്പിക്കാനായില്ല. പതിനഞ്ചാമത്തെ ഓവറില്‍ 2 റണ്‍സ് മാത്രം നേടി പടിക്കലും മടങ്ങി. പിന്നീടെത്തിയ റയാന്‍ പരാഗിനും പിടിച്ചു നില്‍ക്കാനായില്ല. പതിനേഴാമത്തെ ഓവറില്‍ പരാഗും മടങ്ങി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും റണ്‍നിരക്ക് കുറയാതെ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ സഞ്ജു അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഹിറ്റ്‌മെയറും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് കൂറ്റന്‍ അടിക്ക് മുതിര്‍ന്ന സഞ്ജു ബൗണ്ടറി ലൈനില്‍ വച്ച് ഫസലുള്ള ഫറൂഖിയുടെ അതിമനോഹരമായ ഒരു ക്യാച്ചിലൂടെ പുറത്താകുന്നത്. 32 പന്തില്‍ 3 ബൗണ്ടറിയുടെയും 4 സിക്‌സറുകളുടെ പിന്‍ബലത്തില്‍ 55 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍ ആയിട്ടായിരുന്നു പത്തൊമ്പതാമത്തെ ഓവറില്‍ സഞ്ജുവിന്റെ മടക്കം. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ അടികളിലൂടെ ഹിറ്റ്‌മെയറാണ് രാജസ്ഥാന്റെ ടോട്ടല്‍ 200 കടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News