രാജസ്ഥാന് മികച്ച സ്‌കോര്‍

ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ സഞ്ജും വി സാംസണും മഹേന്ദ്ര സിംഗ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. 43 പന്തില്‍ 77 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാള്‍ ആണ് ടോപ്പ് സ്‌കോറര്‍. ചെന്നെക്കായി തുഷാര്‍ ദേശ്പാണ്ഡേ രണ്ടും മഹേഷ് തീഷ്ണ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സീസണില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ചെന്നൈ അഞ്ചിലും രാജസ്ഥാന്‍ നാലിലും ജയിച്ചു. വ്യാഴാഴ്ച മികച്ച വിജയം സ്വന്തമാക്കിയാല്‍ രാജസ്ഥാന്‍ വീണ്ടുംപോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. നിലവില്‍ ചെന്നൈക്ക് പത്തും രാജസ്ഥാന് എട്ട് പോയിന്റുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News