ഹാപ്പി വിഷു ഫ്രം രാജസ്ഥാൻ !

കേരളത്തിലെ വിഷു ആഘോഷങ്ങൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മലയാളികൾ വിഷു ആഘോഷിക്കാറുണ്ട്. ദൽഹി, മുംബൈ, ചെന്നൈ തുടങ്ങി മലയാളികൾ ഒട്ടേറെയുള്ള സംസ്ഥാനങ്ങളിലെല്ലാം വിഷു കെങ്കേമമായി തന്നെ നടക്കാറുണ്ട്. എന്നാൽ മലയാളികൾ അത്രയില്ലാത്ത രാജസ്ഥാനിലോ ? അതെ, അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പക്ഷെ ഇവിടെ ഒരു ചെറിയ ട്വിസ്റ്റുണ്ട്.

രാജസ്ഥാൻ റോയൽസ് ടീം വിഷു ആഘോഷിക്കുന്നതാണ് വീഡിയോ. കാണുമ്പോൾത്തന്നെ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് വീഡിയോ. മലയാളം സിനിമാ ഡയലോഗുകൾ നിറച്ച്, മിന്നൽ മുരളിയിലെ ബിജിഎമ്മും വെച്ച്, പടക്കം പൊട്ടിച്ചും ചിരിച്ചും കളിച്ചും ടീമംഗങ്ങൾ വിഷു ആഘോഷിക്കുന്ന മനോഹരമായ ഒരു വീഡിയോ. രാജസ്ഥാൻ ടീമിൽ ഇപ്പോൾത്തന്നെ സഞ്ജുവും കെ.എം ബാസിതും അടക്കമുള്ള ഒരുപാട് മലയാളി താരങ്ങളാണുള്ളത്. അവരെല്ലാം അടിച്ചുപൊളിച്ച് വിഷു ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാളി താരങ്ങൾ മാത്രമല്ല, വിദേശതാരങ്ങളും മറ്റ് ഇന്ത്യൻ താരങ്ങളുമെല്ലാം വീഡിയോയിലുണ്ട്. ന്യൂസിലാൻഡ് ബൗളർ ട്രെൻഡ് ബോൾട്ടും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം. ഇത്തരത്തിൽ എല്ലാവരും കൂടി വിഷു ആഘോഷിക്കുന്ന വീഐഡിയോ ഇപ്പോൾത്തന്നെ ഒരുപാട് പേർ കണ്ടുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News