രാജസ്ഥാന്‍ റോയല്‍സിന്റെ ‘പിങ്ക് പ്രോമിസ്’; സിക്‌സുകള്‍ ‘സോളാര്‍ എനര്‍ജി’യാകും

ഐപിഎല്‍ ആവേശം രാജ്യത്ത് അലയടിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പിങ്ക് പ്രോമിസിന് ആരാധകരുടെയും സാധാരണക്കാരുടെയും കൈയ്യടി. ഇന്നത്തെ മത്സരത്തില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുന്ന രാജസ്ഥാന്‍ വലിയൊരു ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് മത്സരിക്കുന്നത്.

ALSO READ:  കായംകുളം സിയാദ് വധക്കേസ്; ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ

വനിതാ ശാക്തീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജസ്ഥാനിലെ വീടുകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കാനാണ് ടീമിന്റെ തീരുമാനം. ഈ ഉദ്യമം നടപ്പിലാക്കുന്നത് 2019ല്‍ സ്ഥാപിതമായ ടീമിന്റെ സാമൂഹ്യ സേവന വിഭാഗമായ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനാണ്. എങ്ങനെയാണെന്നതാണ് ഏറെ കൗതുകകരം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളിലെയും താരങ്ങള്‍ അടിക്കുന്ന ഓരോ സിക്‌സറുകളും ആറു വീടുകളിലേക്കുള്ള സോളാര്‍ വൈദ്യുതിയാകും. ഇതോടെ ഈ മത്സരം ‘പിങ്ക് പ്രോമിസ് മാച്ച്’ എന്നാണ് അറിയപ്പെടുക. പൂര്‍ണമായും പിങ്ക് ഔട്ട്ഫിറ്റിലാണ് റോയല്‍സ് ടീം മത്സരത്തിനിറങ്ങുന്നതും.

ALSO READ: വികസനം മുടക്കികളായി യുഡിഎഫ് മാറി: മന്ത്രി പി എ മുഹമ്മദ് റിയാസ്

അതേസമയം, പിങ്ക് പ്രോമിസ് പ്രഖ്യാപിച്ചതോടെ, ഇന്നത്തെ ദിവസം ബോളര്‍മാര്‍ തല്ലുവാങ്ങി കൂട്ടും എന്നാണ് സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍. ആര്‍സിബിയുടെ മുഹമ്മദ് സിറാജ് ഇന്ന് രാജസ്ഥാന്‍ താരങ്ങളുടെ ചെണ്ടയാവുമെന്നും പരിഹാസമുണ്ട്. ഇന്ന് രാത്രി 7.30ന് ഇരുടീമുകളുംകളും ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News