സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍; രാജസ്ഥാന്‍ ഇനി ആര്‍സിബിയെ നേരിടണം

പഞ്ചാബിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫയറില്‍ എത്തിയപ്പോള്‍ മഴ മൂലം രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഉപേക്ഷിച്ചതോടെ ഇനി അവര്‍ ആസിബിയെ നേരിടണം. അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയെത്തിയത്തിയതായിരുന്നു പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ 4 വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്ന ഹൈദരാബാദ് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത രാജസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് ക്വാളിഫയര്‍ 1ല്‍ എത്തി.

ALSO READ: ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്

അതേസമയം രാജസ്ഥാന്‍ കൊല്‍ക്കത്ത മത്സരം മഴ കുറഞ്ഞതോടെ ടോസ് ഇട്ടെങ്കിലും പിന്നാലെ കനത്ത മഴ പെയ്തതോടെ ഉപേക്ഷിച്ചു, ഇതോടെ ഇരുടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിച്ചു. പതിനാല് മത്സരങ്ങളില്‍ നിന്നും 20 പോയിന്റു നേടിയ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പതിനേഴ് പോയിന്റ് നേടിയ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത ഹൈദരാബാദിനെ നേരിടും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ രാജസ്ഥാന്‍ ബെംഗളൂരു ടീമുകള്‍ ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News