സഞ്ജുവും പിള്ളേരും തന്നെ ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിലെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മലയാളി താരം സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് തുടരുന്നു. നാല് കളികളിൽ നിന്നും മൂന്ന് വിജയവുമായി +1.588 റണ്‍ ശരാശരിയിലാണ് രാജസ്ഥാഫാൻ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

നാല് കളികളില്‍ നിന്നും 6 പോയിൻ്റ് വീതം നേടി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഗുജറാത്ത് ടൈറ്റന്‍സും കനത്ത വെല്ലുവിളിയാണ് സഞ്ജുവിനും സംഘത്തിനും ഉയർത്തുന്നത്. ലഖ്‌നൗവിന് +1.048 ഉം ടൈറ്റന്‍സിന് +0.341 ഉം ആണ് നെറ്റ് റണ്‍ റൈറ്റ്. മൂന്ന് കളികളിൽ നിന്നും തുടർച്ചയായി രണ്ട് വിജയങ്ങളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.

4 മത്സരങ്ങളിൽ രണ്ട് കളി വീതം ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകളാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്ക് മൂന്ന് മത്സരങ്ങളില്‍ ഓരോ ജയമുണ്ട്. അവസാന സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റല്‍സിന് കളിച്ച നാല് മത്സരത്തിലും ജയിക്കാനായില്ല. ഡേവിഡ് വാര്‍ണറിനും സംഘത്തിനും അതിനാല്‍ ഇനിയുള്ള എല്ലാ കളികളും നിര്‍ണായകമാണ്.

ഇന്ന് നാലാം മത്സരത്തിന് ഇറങ്ങുന്ന കൊൽക്കത്ത ഹൈദരാബാദിനെ നേരിടും. വൈകിട്ട് 7:30 ന് കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാഡനിലാണ് മത്സരം. മികച്ച വിജയവുമായി പോയിൻ്റ് പട്ടികയിൽ മുന്നേറ്റം നടത്താൻ കൊൽക്കത്ത കളത്തിലിറങ്ങുമ്പോൾ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News