രാജകീയ ജയവുമായി രാജസ്ഥാൻ; വീണ്ടും ഒന്നാമത്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ മലയാളിയായ സഞ്ജും വി സാംസണും മഹേന്ദ്ര സിംഗ് ധോണിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരത്തിൽ 32 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. 43 പന്തിൽ 77 റൺസ് നേടിയ യശ്വസി ജയ്സ്വാൾ ആണ് ടോപ്പ് സ്കോറർ. ചെന്നെക്കായി തുഷാർ ദേശ്പാണ് രണ്ടും മഹേഷ് തീഷ്ണ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസേ നേടാനായുള്ളു. 33 പന്തിൽ 52 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ആദം സാംപ രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ 2 വിക്കറ്റും രാജസ്ഥനായി നേടി.

സീസണില്‍ ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ രാജസ്ഥാന്‍ അഞ്ചെണ്ണത്തിൽ ജയവുമായി പത്ത് പോയിൻ്റുമായി ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ഏഴു കളികളിൽ നിന്നും 5 ജയവുമായി പത്ത് പോയിൻ്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News