രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായകം, എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. രാജസ്ഥാന്‍ റോയല്‍സിന് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കാനായെങ്കില്‍ മാത്രമെ പ്ലെ ഓഫ് സാധ്യത ഉറപ്പിക്കാന്‍ സാധിക്കൂ. ബോളിങ്ങിലാണ് രാജസ്ഥാന് ആശങ്കപ്പെടാനുള്ളത്. യുസുവേന്ദ്ര ചഹല്‍ മാത്രമാണ് സ്ഥിരതയോടെ ടീമില്‍ പന്തെറിയുന്ന ഏക താരം.

രാജസ്ഥാന് നേര്‍ വിപരീതമാണ് കൊല്‍ക്കത്തയുടെ കാര്യങ്ങള്‍. അവസാന അഞ്ചില്‍ മൂന്നും ജയിച്ച് ഉജ്വല ഫോമിലാണ് കൊല്‍ക്കത്ത. ആന്ദ്രെ റസല്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ ഫിനിഷിങ്ങില്‍ റിങ്കു സിങ്ങിന് കാര്യങ്ങള്‍ എളുപ്പമായിട്ടുണ്ട്. ബോളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തിയും സുയാഷ് ശര്‍മയും വിക്കറ്റ് വീഴ്ത്തുന്നതില്‍ തിളങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News