ടോസ് നേടുന്നതിന്റെ ടെക്‌നിക്ക് എന്താണ്? സഞ്ജുവിനോട് സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം; വൈറലായി വീഡിയോ

ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് നേടിയത് രാജസ്ഥാന്‍ റോയല്‍സാണ്. ടോസ് നേടിയതിന് ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണോട് സഞ്ജയ് മഞ്ജരേക്കറുടെ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ടോസ് അനുകൂലമായി വരാന്‍ എന്തു ടെക്‌നിക്കാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു മഞ്ജരേക്കറുടെ തമാശ കലര്‍ന്ന സംശയം. നാണയം മുകളിലേക്ക് ടോസ് ചെയ്തതു സഞ്ജുവാണ്. ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഹെഡ്‌സ് വിളിച്ചു. ടോസ് അനുകൂലമായി വന്നത് സഞ്ജുവിന്. പിന്നാലെയാണ് മഞ്ജരേക്കറുടെ തമാശ നിറഞ്ഞ ചോദ്യം.

Also Read: അടിച്ചു മോനേ അടിച്ചു; അര്‍ധ സെഞ്ച്വറി നേടി സഞ്ജു

പുതിയ കോയിന്‍ ആയതിനാല്‍ വെറുതെ നോക്കുക മാത്രമാണു ചെയ്തതെന്നാണ് സഞ്ജുവിന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News