രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും അധികാരത്തിലേറാന്‍ ബിജെപിയും വമ്പന്‍ പ്രചരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കാനാണ് ബിജെപി പ്രചരണത്തിലുടനീളം ശ്രമിച്ചത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും
സംഘത്തിന്റെയും പ്രചരണം. 200 അംഗ നിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 3നാണ്. രാജസ്ഥാനില്‍ ഇതുവരെയും ഭരണതുടര്‍ച്ച ഉണ്ടായി ചരിത്രമില്ലാത്തതിനാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ALSO READ: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു ആക്രമണം; രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്
52.5 മില്യണ്‍ വോട്ടര്‍മാരില്‍ 27.3 മില്യണ്‍ പുരുഷന്മാരും 25.2 മില്യണ്‍ സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ 51,033 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരും 11,894 പേര്‍ ദിവ്യാംഗരുമാണ്.
ALSO READ: ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല: സുപ്രീം കോടതി
പ്രചാരണത്തില്‍ ഉടനീളം ഭരണപക്ഷമായ കോണ്‍ഗ്രസ് അശോക് ഖലോട്ടിന്റെ ക്ഷേമ പദ്ധതികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓരോ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് വാര്‍ഷിക ഓണറേറിയമായി 10000 രൂപ, സബ്‌സിഡി ഗ്യാസ് സിലിണ്ടര്‍ 500 രൂപയ്ക്ക് എന്നിവയെല്ലാം കോണ്‍ഗ്രസ് ചര്‍ച്ചയാക്കിയിട്ടുണ്ട്. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
ALSO READ: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ പ്രചരണത്തില്‍ രാജസ്ഥാനില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ദ്ധിക്കുകയാണെന്നാണ് ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന 15 പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും ബിജെപി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here