ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ മുന്നോട്ടുവച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലക്‌നൗവിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയെടുക്കാനേ സാധിച്ചുള്ളൂ. പവര്‍ പ്ലേ ഓവറുകളില്‍ ട്രെന്റ് ബോള്‍ട്ടും നന്ദ്രേ ബര്‍ഗറും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ആദ്യ നാലോവറില്‍ ലക്‌നൗവിന് 3 വിക്കറ്റ് നഷ്ടമായി.
64 റണ്‍സ് നേടിയ നിക്കോളാസ് പൂരാനാണ് ലക്‌നൗവിന്റെ ടോപ്പ് സ്‌കോറര്‍. പൂരാനും രാഹുലും തുടര്‍ ബൗണ്ടറികള്‍ നേടി ക്രീസിലുറച്ചതോടെ കളിയില്‍ ലക്‌നൗ ആധിപത്യം നേടിയെടുത്തു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
Also Read: എഐ ഫീച്ചറുമായി വാട്സ്ആപ്പ്; കൂടുതല്‍ വിവരങ്ങള്‍ അറിയാം
ക്വിന്റണ്‍ ഡികോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവര്‍ വേഗം മടങ്ങി. അഞ്ചാം നമ്പറിലെത്തിയ ദീപക് ഹൂഡയുടെ കൗണ്ടര്‍ അറ്റാക്ക് ലക്‌നൗവിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഡെത്ത് ഓവറിലേക്ക് മാറ്റിവച്ചിരുന്ന സന്ദീപ് ഒന്നാന്തരമായി പന്തെറിഞ്ഞതോടെ രാഹുല്‍ വീണു. 44 പന്തില്‍ 58 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്.
മാര്‍ക്കസ് സ്റ്റോയിനിസിനെ (1) അശ്വിന്‍ വീഴ്ത്തി. അവസാന ഓവറുകളില്‍ അവിശ്വസനീയമായി പന്തെറിഞ്ഞ സന്ദീപും അവസാന ഓവറില്‍ വെറും 6 റണ്‍സ് മാത്രം വിട്ടുനല്‍കിയ ആവേശ് ഖാനും ചേര്‍ന്ന് രാജസ്ഥാന് വിജയം സമ്മാനിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here