എഫ്ബി സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയി; ഇന്ത്യയില്‍ തിരികെയെത്തി അഞ്ജു

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശിനിയായ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി. അട്ടാരി – വാഗാ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസമാണ് അഞ്ജു തിരികെ എത്തിയത്. എന്നാല്‍ രാജസ്ഥാനിലെ സ്വന്തം നാട്ടിലേക്ക് ഇവര്‍ എത്തിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് സന്തോഷവതിയാണ് മറ്റൊന്നും പറയാനില്ല എന്നു മാത്രമാണ് അവര്‍ പ്രതികരിച്ചത്. എന്തുകൊണ്ട് തിരികെ എത്തി എന്ന് ചോദ്യത്തിന് മറുപടി നല്‍കിയില്ല.

ALSO READ:  റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

15 വയസുള്ള മകനെയും നാലു വയസുകാരി മകളെയും ഭര്‍ത്താവ് അരവിന്ദിനെയും ഉപേക്ഷിച്ചാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. രാജസ്ഥാന്‍ ഭിവാഡി സ്വദേശിയായ ഇവര്‍ 2019ലാണ് പാക് സ്വദേശിയായ നസ്‌റുല്ല എന്നയാളുമായി പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഇയാളെ കാണാനായി പാകിസ്ഥാനിലേക്ക് പോയി. ജയ്പൂരില്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്.

ALSO READ: ആ സ്‌കൂള്‍ കെട്ടിടം പൊളിച്ചത് എന്തിനുവേണ്ടി? വാര്‍ത്തയിലെ വസ്തുത ഇങ്ങനെ!

നസ്‌റുല്ലയെ വിവാഹം കഴിക്കാന്‍ ഇസ്ലാം മതം അഞ്ജു സ്വീകരിക്കുകയും ചെയ്തിരുന്നു. ഫാത്തിമയായി മാറിയ അഞ്ജുവിന് പക്ഷേ അധികകാലം അവിടെ തുടരാനായില്ല. വിവാഹത്തിന് പിന്നാലെ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും മക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും വീസാ പ്രശ്‌നങ്ങള്‍ കാരണം പ്രതിസന്ധി നേരിട്ടിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ ഇവരുടെ മുന്‍ ഭര്‍ത്താവ് അരവിന്ദ് ഭിവാഡി നല്‍കിയ പരാതിയിലുള്ള കേസുകള്‍ യുവതിക്ക് നേരിടേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News