രാജസ്ഥാൻ്റെ മുൻനിര മുട്ടുമടക്കി; സഞ്ജുവും സംഘവും തോൽവിയിലേക്ക്

ഐപിഎല്ലിൽ നടക്കുന്ന അൻപത്തിയേഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ചയോടെ തുടക്കം. 172 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 7 ഓവറിൽ 31 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ആറ് വിക്കുകൾ നഷ്ടമായി. യശ്വന്ത് ജയ്സ്വാൾ(O), ജോസ് ബട്ലർ (O), സഞ്ജു സാംസൺ (4), ജോ റൂട്ട് (10), ദേവ്ദത്ത് പടിക്കൽ (4) , ധ്രുവ് ജുറൽ ( 1 ) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയിൻ പാർണലാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയുടെ നട്ടെല്ല് തകർത്തത്. മിച്ചൽ ബ്രേസ്വെൽ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തു. 44 പന്തിൽ 55 റൺസ് നേടിയ ബാംഗ്ലൂർ നായകൻ ഡ്യൂപ്ലസി, 33 പന്തിൽ 54 റൺസ് നേടിയ ഗ്ലെൻ മാക്‌സ് വെൽ എന്നിവർ മികച്ച പ്രകടനം നടത്തി. ആദം സാംബ, കെ.എം.ആസിഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് യോഗ്യത ഇതുവരെ ഉറപ്പായിട്ടില്ല. ഇന്നത്തെ മത്സരമുൾപ്പെടെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകളുള്ളു. ഈ മത്സരങ്ങളിലൊന്നിൽ പരാജയപ്പെടുകയാണെങ്കിൽ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിക്കും. നിലവിൽ 12 കളികളിൽ 12 പോയിന്റുമായി ലീഗ് ടേബിളിൽ അഞ്ചു സ്ഥാനത്താണ് രാജസ്ഥാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News