ടി വി ആര്‍ ഷേണായ് അവാര്‍ഡ് രാജ്ദീപ് സര്‍ദേശായ്ക്ക്

പാര്‍ലമെന്റിലെയും കേരള നിയമസഭയിലെയും മികച്ച പത്രപ്രവര്‍ത്തകനുള്ള പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നാലാമത് ടി.വി.ആര്‍.ഷേണായ് അവാര്‍ഡ് ഇന്ത്യ ടുഡേയിലെ രാജ്ദീപ് സര്‍ദേശായ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

READ ALSO:കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മാർച്ച് സംഘടിപ്പിച്ച് മോട്ടോർ തൊഴിലാളി യൂണിയൻ

പ്രഥമ അവാര്‍ഡ് ഹിന്ദുസ്ഥാന്‍ ടൈംസിലെ പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ്മയ്ക്ക് 2019 ല്‍ അന്നത്തെ ഉപരാഷ്ട്രപതി ആര്‍ വെങ്കയ്യനായിഡു ഉപരാഷ്ട്രപതി ഭവനില്‍ വെച്ച് സമ്മാനിച്ചിരുന്നു. രണ്ടാമത്തെ അവാര്‍ഡ് മലയാള മനോരമ ദില്ലി മുന്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഡി. വിജയമോഹനന് (മരണാനന്തരം), 2021 ല്‍ തിരുവനന്തപുരം രാജ് ഭവനില്‍ വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മൂന്നാമത്തെ അവാര്‍ഡ് 2023 ല്‍ മലയാള മനോരമ തിരുവനന്തപുരം ലേഖകനും പ്രസിദ്ധ പത്രപ്രവര്‍ത്തകനുമായിരുന്ന സോമനാഥിന് (മരണാനന്തരം) ദില്ലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും നല്‍കുകയുണ്ടായി.

READ ALSO:ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News