ഇ പി ജയരാജനുമായി ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ; വി ഡി സതീശനെതിരെ രൂക്ഷ വിമർശനം

വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമെന്ന ആരോപണം രാജീവ്‌ ചന്ദ്രശേഖർ നിഷേധിച്ചു. മടിയന്മാരായ രാഷ്ട്രീയക്കാരുടെ ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

ALSO READ: ‘കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുക പ്രയാസമേറിയ കാര്യമാണ്’; സഞ്ജു സാംസണ്‍

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ പി ജയരാജൻ രൂക്ഷവിമർശനമുയർത്തി. ഫ്രോഡ് രാഷ്‌ട്രീയമാണ് വിഡി സതീശന്‍റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു, സ്‌ത്രീക‍ളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിന്‍റെ രാഷ്‌ട്രീയ പ്രവർത്തനമെന്നും അദ്ദേഹം തുറന്നടിച്ചു. വീട് നിർമിച്ചു നൽകാൻ വിദേശത്ത് പോയി പണം പിരിച്ചയാളാണ് വി ഡി സതീശൻ എന്നും ഇ പി ജയരാജൻ ആരോപിച്ചു. ആ പണം കൊണ്ട് പക്ഷെ വീടുകൾ ഒന്നും നിർമിച്ചിട്ടില്ല. പുനർജനിയുടെ പേരിൽ പിരിച്ച പണം സതീശൻ എന്ത് ചെയ്തു. നിയമസഭയിൽ ആരോപണം വന്നിട്ടും വിഡി സതീശൻ മറുപടി നൽകിയില്ല.

ALSO READ: രാഷ്ട്രീയ പാർട്ടികളുടെ വക സൗജന്യ റീചാർജ്; തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News