കളമശ്ശേരി സംഭവത്തെക്കുറിച്ചുള്ള തന്റെ വിവാദ ട്വീറ്റ് വിഷയത്തില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹമാസ് ബന്ധം ആരോപിച്ചത് എന്ന ചോദ്യത്തില്‍ നിന്നും കേന്ദ്ര മന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര മന്ത്രി ഉന്നയിച്ച ആരോപണം സംബന്ധിച്ച ചോദ്യത്തിനു കേന്ദ്ര മന്ത്രിക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.
തന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റിനോട് മുഖ്യമന്ത്രി ശക്തമായ പ്രതികരിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മന്ത്രി കളമശ്ശേരിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രിയ്ക്കുള്ള മറുപടിയായിരുന്നു ലക്ഷ്യമെങ്കിലും കേന്ദ്രമന്ത്രിക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്തിയായ താങ്കള്‍ കളമശ്ശേരി സ്‌ഫോടനത്തിന് ഹമാസ് ബന്ധമുണ്ട് എന്ന് ആരോപിച്ചത് എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. കേരളത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ട് എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. മുഖ്യമന്ത്രിക്കെതിരെ വര്‍ഗീയ പ്രീണനം ആരോപിച്ചത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിനും കേന്ദ്ര മന്ത്രി ഉരുണ്ടു കളിച്ചു.
Also Read : വിദ്വേഷ പ്രചാരണം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ മാപ്പ് പറയണം: എം ബി രാജേഷ്
കളമശ്ശേരി സംഭവം നടന്ന് മിനിറ്റുകള്‍ക്കകം പ്രതികരിച്ച താങ്കള്‍ രാജ്യത്താകമാനം നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളോട് മൗനം പാലിക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. മുക്കാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന പല ചോദ്യങ്ങളോടും അസഹിഷ്ണുതയോടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here