കളമശ്ശേരി സ്‌ഫോടനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചു; സിപിഐഎം മുഖപത്രം

കളമശ്ശേരി സ്‌ഫോടത്തില്‍ വര്‍ഗീയതക്കു ശ്രമിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ചു സിപിഐഎം മുഖപത്രം.കളമശ്ശേരി സ്‌ഫോടനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുവെന്നും മുഖപത്രത്തില്‍ പറയുന്നു.

Also Read; വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

സ്‌ഫോടനത്തിന് പിന്നാലെ ക്രിസ്ത്യന്‍ സഭയ്ക്ക് എതിരായ ജിഹാദി ആക്രമണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പരാമര്‍ശം നടത്തി. ഹമാസ് മുന്‍ മേധാവി ഇസ്മായില്‍ ഹനിയുടെ പ്രസംഗം ഇന്റര്‍നെറ്റില്‍ ലഭ്യം. ഹമാസിനെ ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. സ്‌ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം കുറ്റം ഏറ്റെടുത്ത് ഒരാള്‍ വന്നത് രാജീവ് ചന്ദ്രശേഖരനെ പരിഹാസ്യനാക്കി മുഖപത്രത്തില്‍ പറയുന്നു.

Also Read: ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല

രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശങ്ങളിലെ പൈശാചികത വിസ്മരിക്കാന്‍ ആവില്ല. എല്ലാം പാലസ്തീനികളെയും ജിഹാദികള്‍ ആയി ഹിന്ദുത്വ ശക്തികള്‍ മുദ്രകുത്തുന്നു. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പാലസ്തീനികളെ ഭീകരര്‍ എന്ന് വിളിക്കുന്ന ജൂത തീവ്രവാദികളുടെയും ഇസ്രായേല്‍ ഭരണകൂടത്തിന്റെയും നയമാണ് ആര്‍എസ്എസ്-ബിജെപിയുടേതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News