‘ഇനി ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായെന്ന് പറയുമോ?’ രാജീവ് ചന്ദ്രശേഖറെ ട്രോളി വി കെ പ്രശാന്ത് എംഎല്‍എ

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പിനെ ട്രോളി വി കെ പ്രശാന്ത് എംഎല്‍എ. ഇനി ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായെന്ന് പറയുമോ ???? ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അമ്പാനെ ???? എന്നാണ് വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

ALSO READ:പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണം തൃപ്‌തികരം, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് യുവതിയുടെ പിതാവ്

സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ ‘പ്രളയം’ എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും, അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ വന്ന് തുടങ്ങിയതോടെ അദ്ദേഹം തന്നെ പിന്‍വലിച്ചു.

ALSO READ:കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസ്;ബിജെപി ബൂത്ത് പ്രസിഡന്റ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News