‘ഫെയര്‍ ആന്റ് ലവ്‌ലി’ക്കുമുണ്ടൊരു കഥ; ഒപ്പം ആ ഗായകനും

1990-കളില്‍ ഹരം പിടിപ്പിച്ച ‘പൂച്ചൂടവാ’ എന്ന തമിഴ് ചിത്രത്തിലെ ‘ഫെയര്‍ ആന്റ് ലവ്‌ലിയേ..ഗുണ്ടുമല്ലിയേ..ലവ് യു സൊല്ലഡി..ബേബി..ബേബി’ എന്ന മനോ പാടി അബ്ബാസും സിമ്രാനും അഭിനയിച്ച ഗാനം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. അന്ന് ഉണ്ടായിരുന്ന അതെ അനുഭൂതിയോടെ രാജീവ് എടവണ്ണപ്പാറ എന്ന സാധാരണക്കാരൻ ഒരു കല്യാണപ്പുരയിൽ പാടിയത് നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

Also read:‘നരഹത്യക്കുള്ള മറുപടി’; ഇസ്രയേൽ ഐസ് ഹോക്കി ടീമിനെ വിലക്കി ഐ ഐ എച്ച് എഫ്

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ഔനിക്കാടിലെ വിവാഹത്തലേന്ന് നടന്ന ചടങ്ങിൽ രാജീവ് എടവണ്ണപ്പാറ എന്ന കല്‍പ്പണിക്കാരാനാണ് ഈ പാട്ട് പാടി ഒരൊറ്റ രാത്രികൊണ്ട്‌ താരമായി മാറിയത്. സുഹൃത്തിന്റെ കല്യാണത്തിനാണ് രാജീവ് ഈ ഗാനം വീണ്ടും ആലപിച്ചത്. കൂടെ ഉള്ളവർ പാട്ടുപാടാനായി നിർബന്ധിച്ചപ്പോൾ ‘ഫെയര്‍ ആന്റ് ലവ്‌ലിയേ’ എന്ന ഗാനം പാടാൻ തോന്നുകയായിരുന്നു എന്നാണ് രാജീവ് പറഞ്ഞത്. ഈ പാട്ട് പാടാൻ തനിക്ക് ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുൻപും രാജീവ് മരക്കാട്ടിരി ക്ഷേത്രത്തിലെ ഗാനമേളയിൽ ഈ ഗാനം ആലപിച്ചിട്ടുണ്ട്. ‘അന്ന് യേശുദാസിന്റെ ശബ്ദമുള്ള രതീഷിന്റെ നേതൃത്വത്തിലുള്ള ഗാനസംഘമാണ് അന്ന് അവിടെ ആ ഗാനമേള അവതരിപ്പിച്ചത്. അന്ന് ആ സംഘത്തിലെ പൊള്ളാച്ചി മുത്തു എന്ന ഗായകന്‍ ‘ഫെയര്‍ ആന്റ് ലൗലിയേ’ എന്ന ഈ പാട്ട് പാടി കാണികളുടെ അടുത്തേക്കുവന്നു. ഞാന്‍ വെറുതേ കൈ കൊണ്ട് താളം കാട്ടിയപ്പോള്‍ അദ്ദേഹം എന്നെ സ്‌റ്റേജിലേക്ക് ക്ഷണിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പാടി. ഇടയ്ക്ക് മൈക്ക് അദ്ദേഹം എന്നെ ഏല്‍പ്പിച്ച് ഞാന്‍ പാടുന്നത് കൈകെട്ടി നോക്കിനിന്നു. ആ പാട്ട് അന്ന് പൂര്‍ത്തിയാക്കിയത് ഞാനാണ്. അന്ന് അദ്ദേഹത്തിന് എന്റെ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു.’ രാജീവ് ആ കഥ പങ്കുവെയ്ക്കുന്നു.

Also read:എം ടിയുടെ പ്രസംഗം: വിഷയം മാധ്യമങ്ങള്‍ പിണറായി വിരുദ്ധ അപസ്മാരത്തിനുള്ള ആയുധമാക്കി: അഹമ്മദ് ദേവര്‍കോവില്‍

ഗാനം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് രാജീവ് താരമായി മാറിയത്. രാജീവ് പാടുന്ന വീഡിയോ ഇതുവരെ 35 ലക്ഷം പേരാണ് അശ്വിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ടത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News