ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റി. പകരം ബിഹാര്‍ ഗവര്‍ണരായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സ്ഥാനമേല്‍ക്കും. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമനം.
സെപ്റ്റംബര്‍ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. രാജേന്ദ്ര വിശ്വനാഥ് മുമ്പ് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗോവയില്‍ നിന്നുള്ള നേതാവായ രാജേന്ദ്ര വിശ്വനാഥ്, ഗോവ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ജനറല്‍ വി കെ സിംഗ് മിസോറം ഗവര്‍ണറും അഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല മണിപ്പൂര്‍ ഗവര്‍ണറുമാകും.
Rajendra Viswanath Arlekar, Governor of Bihar appointed as Kerala governor. Arif Mohammed Khan, Governor of Kerala appointed as Bihar Governor.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here