രാജേന്ദ്ര ആർലേക്കർ കേരള ഗവർണറായി ജനുവരി രണ്ടിന് ചുമതലയേൽക്കും

RAJENDRA ARLEKAR

കേരളത്തിൻ്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും.അദ്ദേഹം അടുത്ത മാസം ഒന്നിന് കേരളത്തിലെത്തും.

അതേസമയം ആരിഫ് മുഹമ്മദ് ഖാൻ ഒന്നിന് കൊച്ചിയിൽ നിന്ന്
ബിഹാറിലേക്ക് തിരിക്കും.രണ്ടിന് ബീഹാറിലെ ഗവർണറായി ചുമതല ഏറ്റെടുക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ് ഭവൻ ജീവനക്കാർ യാത്രയയപ്പ് നൽകുന്നുണ്ട്.

ALSO READ; ‘സിപിഐഎം മുസ്ലീങ്ങൾക്കെതിരല്ല, ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നത്’; എം വി ഗോവിന്ദൻ മാസ്റ്റർ

2024 സെപ്റ്റംബറിൽ ആരിഫ് മുഹമ്മദ് ഖാൻ്റെ ഗവർണർ സ്ഥാനത്തെ കാലാവധി അവസാനിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടുന്ന തരത്തിലുള്ള നിലപാടുകളായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചിരുന്നത്.

ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളിൽ ഭരണഘടന വിരുദ്ധമായ നടപടികൾ തുടരുന്നതിൻ്റെ പേരിൽ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബീഹാർ ഗവർണറായുള്ള അദ്ദേഹത്തിൻ്റെ പുതിയ നിയമനം.എൻഡിഎയുടെ ഘടകകക്ഷി ഭരിക്കുന്ന ബീഹാറിൽ എന്ത് നിലപാടായിരിക്കും ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ സ്വീകരിക്കുക എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News