രാജസ്ഥാനില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രാജേന്ദ്ര ഗുഢ ശിവസേനയില്‍ ചേര്‍ന്നു

രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഗുഢ ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലായിരുന്നു ഗുഢ ശിവസേനയില്‍ ചേര്‍ന്നത്.

also read- ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

മണിപ്പൂരില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം വിമര്‍ശിക്കുന്നതിന് മുമ്പ് രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പരിശോധിക്കണമെന്ന പ്രസ്താവനയാണ് ഗുഢയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി രാജസ്ഥാന്‍ മാറിയെന്നും ഗുഢ പറഞ്ഞിരുന്നു.

also read- ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം; പ്രതിഷേധിച്ച് മഹിളാ പ്രതിരോധ റാലി

ഗുഢയുടെ പ്രസ്താവന പ്രതിപക്ഷ കക്ഷികള്‍ ഏറ്റുപിടിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇതോടെ ഗുഢയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗുഢയുടെ ശിവസേന പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News