കേരളത്തിൻറെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30നാണ് പുതിയ ഗവർണറുടെ
സത്യപ്രതിജ്ഞ ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ സത്യവാചകം ചൊല്ലികൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാനത്തിൻെറ ഇരുപത്തി മൂന്നാമത് ഗവർണറായാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ രാവിലെ 10.30നാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുൻപ് നിയുക്ത ഗവർണർക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും.സത്യപ്രതിജ്ഞക്ക് ശേഷം ചായ സൽക്കാരം ഉണ്ടാകും. കഴിഞ്ഞദിവസം വൈകിട്ടോടുകൂടിയാണ് അർലേക്കർ കേരളത്തിൽ എത്തിയത്. ബീഹാറിന്റെ ഗവർണർ സ്ഥാനത്ത് നിന്നാണ് അർലേക്കർ കേരളത്തിൻറെ ഗവർണറായി ചുമതലയേൽക്കുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര അർലേക്കർ ഗോവയിൽ സ്പീക്കർ – മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here