കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

Rajesh Kumar Singh

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റാൽ 2026 ഒക്ടോബർ 31 വരെയാണ് നിയമനം.

ALSO READ; ട്രംപിന്‍റെ തെരഞ്ഞെടുപ്പ് റാലിയിലെ ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫിന്റെ വംശീയ പരാമർശം; കടുത്ത വിമർശനവുമായി ജെന്നിഫർ ലോപ്പസ്

രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം ആർപ്പിച്ച ശേഷമാണ് രാജേഷ് കുമാർ ചുമതലയേറ്റത്. കേന്ദ്രസർക്കാരിന് നിയമന കാലാവധി നീട്ടാനും സാധിക്കും. 2023 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രമോഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ സംസ്ഥാന നഗരവികസന സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും ചുമതല വഹിച്ചിട്ടുണ്ട്.

NEWS SUMMERY: 1989 batch Kerala cadre IAS officer Rajesh Kumar Singh has taken over as Secretary of the Union Ministry of Defence.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News