ഇപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മാത്രം നമ്മൾ കണ്ടിട്ടുള്ള നടനാണ് രാജേഷ് മാധവൻ. അഭിനേതാവിനുമപ്പുറം കാസ്റ്റിംഗ് ഡയറക്ടര്‍ ആയും നിരവധി സിനിമകളില്‍ രാജേഷ് പ്രവർത്തിച്ചിട്ടുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയാണ് രാജേഷ് മാധവനെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാജേഷ്.
രാജേഷ് മാധവൻ പറഞ്ഞത്
അതുവരെ അച്ഛന്‍ എന്നെ സഹിച്ചിട്ടുണ്ട്. അവസാനം ഒരു ഘട്ടത്തില്‍ അച്ഛന്‍ ഒരു ദിവസം എന്നോട് പറഞ്ഞു, ഇങ്ങനെ പോയാല്‍ ശരിയാകും എന്ന് തോന്നണില്ല. എനിക്ക് തീരെ പറ്റാണ്ടായി. ജോലി ചെയ്യാന്‍. നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു എന്ന് പറഞ്ഞു. ഞാന്‍ അത് അച്ഛനെക്കൊണ്ട് പറയിപ്പിച്ചു. അങ്ങനെ ഒന്ന് പറഞ്ഞിട്ടുണ്ട്.
അത് ഒരിക്കെ മാത്രമേ പറഞ്ഞിട്ടുള്ളു. ബാക്കി എല്ലാ സമയത്തും എന്നെങ്കിലും അവന്‍ രക്ഷപ്പെടുമായിരിക്കും എന്ന തോന്നല്‍ തന്നെയാണ്. ഇപ്പോള്‍ പക്ഷെ ഹാപ്പിയാണ്. അമ്മയ്ക്ക് ഞാന്‍ എന്ത് ചെയ്താലും സന്തോഷമാണ്. അച്ഛനെ സിനിമ കാണിക്കാന്‍ കൊണ്ടുപോവാന്‍ നിന്നപ്പോള്‍ ആദ്യം വരുന്നില്ല എന്ന് പറഞ്ഞ് കുറച്ച് വാശിയൊക്കെ കാണിച്ചു.
നിങ്ങളെ ഒക്കെ കൊണ്ടു പോവാന്‍ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയ്യോ ഇത് ഇമോഷണല്‍ ആണല്ലോ എന്ന് വിചാരിച്ച് കൂടെ വന്നിട്ടുണ്ട്. നമ്മുടെ കൂടെ നടക്കുമ്പോള്‍ മസില്‍ പിടിച്ച് ഒക്കെ നടക്കും. പക്ഷെ സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ടാകും. ഉം. കൊള്ളാം എന്നൊക്കെയാണ് അച്ഛന്‍ പറയുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here