രജനി, അമിതാഭ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു; ജയിലറിനെ കടത്തിവെട്ടുമോ? ആവേശത്തോടെ പ്രേക്ഷകർ

വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന മാന്ത്രിക നടനാണ് രജനികാന്ത്. ജയിലര്‍ നല്‍കിയ വന്‍ വിജയത്തിന് ശേഷം അണിയറയിൽ രജനി ചിത്രം ഒരുങ്ങുകയാണ്. ജയിലറിൽ പ്രതിനായകനായെത്തിയ വിനായകനും അതിഥിതാരങ്ങളായെത്തിയ മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമൊക്കെയാണെങ്കിൽ പുതിയ ചിത്രത്തിൽ രജനിയോടൊപ്പം സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നത്.

also read: 2034 ഫിഫ ലോകകപ്പിൽ ആതിഥ്യത്തിൽ നിന്നും ഓസ്ട്രേലിയ പിന്മാറി; സൗദി അറേബ്യ വേദിയായേക്കും

ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും ചില ചിത്രങ്ങള്‍ നേരത്തെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തെത്തിയിരിക്കുകയാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന രം​ഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.

also read: മത വിദ്വേഷ പ്രചാരണം; മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

അതേസമയം അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസറായിട്ടാണ്. രജനികാന്ത് ചെയ്യുന്ന ഡ്യൂട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമിതാഭ് ബച്ചന്‍റെ കഥാപാത്രമാണ്. അതേസമയം പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അമിതാഭ് ബച്ചന്‍റേത് ഒരു അതിഥിവേഷമാണെന്നാണ് പറയപ്പെടുന്നത്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News